എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും.......
ചെന്നൈ: ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. ചിത്രം പൂർത്തിയാകാതെ വന്നതോടെ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കിയെന്ന പരാതിയിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ.
ഹ്രസ്വചിത്രം നിർമിക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയത്. ......
നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ നായിക നടി മേനക ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സിനിമയിൽ അഭിനയിക്കുന്നു. സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ഒരു കൊറിയൻ കൺഫ്യൂഷൻ എന്ന ചിത്രത്തിലാണ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മേനക തിരിച്ചെത്തുന്നത്.
ഈ സിനിമയിൽ തന്നെ മേനകയുടെ ഭർത്താവും ചലച്ചിത്രം നിർമ്മാതാവും നടനുമായ സുരേഷ് കുമാറും അഭിനയിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ......
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു സിമ്പുവും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് 'വിണ്ണൈത്താണ്ടി വരുവായ'. ഒരു പ്രണയ സിനിമയായി പുറത്തുവന്ന ഈ ചിത്രത്തിന് എ .ആർ.റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രം പിന്നീട്, അതായത് നാല് വർഷങ്ങൾക്ക് മുൻപ് റീ-റിലീസ് ചെയ്യുകയുണ്ടായി. ......
സംവിധായകൻ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലും മുകേഷും ഒന്നിക്കുന്നു. കോമഡി ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ മധ്യത്തിൽ തൊടുപുഴയിൽ ആരംഭിക്കും.
ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ അണിനിരത്തി 2020-ൽ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധാനം, രചന & എഡിറ്റിംഗ്: അനൂപ് സത്യൻ
നിർമ്മാണം: ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്സാണ്ടർ (ആശിർവാദ് സിനിമാസ്)
ഛായാഗ്രഹണം: ഷഹ്നാദ് ജലാൽ
സംഗീതം: ജേക്സ് ബിജോയ്
ചിത്രീകരണം: നവംബർ മധ്യത്തിൽ തൊടുപുഴയിൽ
സോഷ്യൽ മീഡിയയിലെ വിശേഷങ്ങൾ
ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ടെന്ന സൂചന നൽകിക്കൊണ്ട് മുകേഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ......
സംവിധായകൻ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലും മുകേഷും ഒന്നിക്കുന്നു. കോമഡി ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ മധ്യത്തിൽ തൊടുപുഴയിൽ ആരംഭിക്കും.
ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ അണിനിരത്തി 2020-ൽ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധാനം, രചന & എഡിറ്റിംഗ്: അനൂപ് സത്യൻ
നിർമ്മാണം: ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്സാണ്ടർ (ആശിർവാദ് സിനിമാസ്)
ഛായാഗ്രഹണം: ഷഹ്നാദ് ജലാൽ
സംഗീതം: ജേക്സ് ബിജോയ്
ചിത്രീകരണം: നവംബർ മധ്യത്തിൽ തൊടുപുഴയിൽ
സോഷ്യൽ മീഡിയയിലെ വിശേഷങ്ങൾ
ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ടെന്ന സൂചന നൽകിക്കൊണ്ട് മുകേഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ......
തമിഴ് സിനിമയിലെ പ്രശസ്ത നടനും, സംവിധായകനുമായ രാഘവ ലോറൻസ് ഇപ്പോൾ 'കാഞ്ചന-4', 'ബെൻസ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഏറെ നാളായി നടന്നു വരികയാണ്. ......
നിതീഷ് സഹദേവ് സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനായി അഭിനയിക്കുകയും ചെയ്യുന്ന മേള എന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കാരക്കുടിയിൽ പൂർത്തിയായിരിക്കുന്നു. സെക്കൻഡ് ഷെഡ്യൂൾ ചിത്രീകരണം നാളെ എറണാകുളത്ത് ആരംഭിക്കും. ......
ബ്രിസ്ബെൻ : ഒരു കാലത്ത് മനുഷ്യൻ പ്രകൃതിയെ കീഴടക്കുകയാണെന്ന് കരുതി.ഇന്ന്, പ്രകൃതിയുടെ ഓരോ മാറ്റത്തിലും മനുഷ്യൻ തന്നെ തന്റെ ചെയ്തികളുടെ പ്രതിധ്വനി കേൾക്കുകയാണ്.“മനുഷ്യൻ തന്നെയാണ് അവനവനു കുഴി തോണ്ടുന്നത്… അവൻ തന്നെയാണ് സ്വന്തം ചിത ഒരുക്കുന്നത്.”ഈ ചിന്തയിൽ നിന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെ വേറിട്ടൊരു ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന 'എ ത്രെറ്റ് ടു ലൈഫ് ' എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ പൂർത്തിയായി.
ആംഫിയുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ......
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് മലയാളിയായ ഗൗതം വാസുദേവ് മേനോൻ. 2001-ൽ റിലീസായ 'മിന്നലേ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി പ്രവേശിച്ച ഗൗതം വാസുദേവ് മേനോൻ ചലച്ചിത്രരംഗത്ത് ഇപ്പോൾ 25 വർഷം പൂർത്തിയാക്കി. ......